കൊ​ച്ചി: ട്രാ​ൻ​സ്ഫോ​മ​റി​നു​ള്ളി​ൽ ക​യ​റി​യ മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി. അ​ങ്ക​മാ​ലി ക​ര​യാം​പ​റ​മ്പ് മ​ഞ്ഞാ​ലി തോ​ടി​ന് സ​മീ​പ​ത്തെ ട്രാ​ൻ​സ്ഫോ​മ​റി​നു​ള്ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പെ​രു​മ്പാ​മ്പ് ക​യ​റി​ക്കൂ​ടി​യ​ത്. ട്രാ​ൻ​ഫോ​ർ​മ​റി​നു​ള്ളി​ൽ ചു​റ്റി പി​ണ​ഞ്ഞു നി​ൽ​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു പാ​മ്പി​നെ നാ​ട്ടു​കാ​ർ ക​ണ്ട​ത്. പാ​മ്പി​നെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കി കൊ​ണ്ടു​പോ​യി.

ക​ഴി​ഞ്ഞ ദി​വ​സം പെ​രു​മ്പാ​വൂ​രി​ൽ നി​ന്നും മൂ​ർ​ഖ​ൻ പാ​മ്പി​നെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യി​രു​ന്നു. പെ​രു​മ്പാ​വൂ​രി​ലെ കൂ​വൂ​രി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ നി​ന്നാ​ണ് മൂ​ർ​ഖ​നെ പി​ടി​കൂ​ടി​യ​ത്. ഇ​തി​നൊ​പ്പം മാ​ള​ത്തി​ൽ നി​ന്നും 20 മു​ട്ട​ക​ളും ക​ണ്ടെ​ടു​ത്തി​രു​ന്നു.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് വീ​ണ്ടും പാ​മ്പ് ക​ടി​യേ​റ്റ് മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ആ​ല​പ്പു​ഴ കു​ട്ട​നാ​ട്ടി​ലാ​ണ് ഇ​ന്ദി​ര (65) എ​ന്ന വീ​ട്ട​മ്മ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്‌​ച​യ്ക്കി​ടെ പാ​മ്പ് ക​ടി​യേ​റ്റ് നാ​ലു മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്‌​ത​ത്.

തൃ​ശൂ​ർ കോ​ടാ​ലി സ്വ​ദേ​ശി​യാ​യ അ​ൽ​ജോ, ചി​റ​യി​ൻ​കീ​ഴി​ൽ എ​ട്ടു വ​യ​സു​കാ​ര​ൻ ദി​ക്ഷ​ൽ, കാ​യം​കു​ള​ത്ത് സ​ലീ​ന (42) എ​ന്നി​വ​ർ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ചി​രു​ന്നു.