അ​മൃ​ത്സ​ർ: നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ​യു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച അ​തി​ർ​ത്തി സു​ര​ക്ഷാ സേ​ന (ബി​എ​സ്എ​ഫ്) ജ​വാ​ന്‍റെ ശ​രീ​ര​ത്തി​ൽ 34 മു​റി​വു​ക​ൾ. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ത് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ജ​സ്‌​വീ​ന്ദ​ർ സിം​ഗ് ആ​ണ് മ​രി​ച്ച​ത്. പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ൽ എ​ൻ​സി​ബി​യു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ​യാ​ണ് ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി ജ​സ്‌​വീ​ന്ദ​ർ മ​രി​ച്ച​ത്. ജ​വാ​നെ നാ​ർ​ക്കോ​ട്ടി​ക് സം​ഘം മ​ർ​ദി​ച്ച​താ​യി കു​ടും​ബം ആ​രോ​പി​ച്ചു.

ജ​മ്മു നി​വാ​സി​യാ​യ ജ​സ്‌​വീ​ന്ദ​ർ സിം​ഗി​നെ നാ​ർ​ക്കോ​ട്ടി​ക് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി അ​മൃ​ത്സ​റി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു​വെ​ന്നും ക​സ്റ്റ​ഡി​യി​ലി​രി​ക്കെ അ​ദ്ദേ​ഹം മ​രി​ച്ചു​വെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​മൃ​ത്സ​റി​ലെ ജി​ല്ലാ സി​വി​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​ത്. മ​രി​ക്കു​ന്ന​തി​ന് ര​ണ്ടോ നാ​ലോ ദി​വ​സം മു​മ്പ് 25 മു​റി​വു​ക​ൾ സം​ഭ​വി​ച്ച​താ​യും മ​ര​ണ​ത്തി​ന് 18 മു​ത​ൽ 24 മ​ണി​ക്കൂ​ർ മു​മ്പ് വ​രെ ഒ​മ്പ​ത് പ​രി​ക്കു​ക​ൾ സം​ഭ​വി​ച്ച​താ​യും പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

“എ​ന്‍റെ ഭ​ർ​ത്താ​വി​നെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​യി പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ തെ​ളി​ഞ്ഞു. 34പ​രി​ക്കു​ക​ൾ ഒ​രു ചെ​റി​യ കാ​ര്യ​മ​ല്ല. ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന​പ്പോ​ൾ എ​ൻ​സി​ബി ഉ​ദ്യോ​ഗ​സ്ഥ​ർ അ​ദ്ദേ​ഹ​ത്തോ​ട് ക്രൂ​ര​മാ​യി പെ​രു​മാ​റി.’- ജ​സ്‌​വീ​ന്ദ​റി​ന്‍റെ ഭാ​ര്യ ലോ​വ്ജീ​ത് കൗ​ർ ആ​രോ​പി​ച്ചു.