മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിൻ അടിയന്തര ചികിത്സയിലെന്ന് റിപ്പോർട്ട്. കടുത്ത ചർദ്ദിയെ തുടർന്ന് പുതിൻ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പുതിന് അടിയന്തര ചികിത്സ നൽകേണ്ടതുണ്ടെന്നും റഷ്യൻ ടെലഗ്രാം ചാനലായ എസ്.വി.ആറിനെ ഉദ്ദരിച്ച് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പ്രത്യേക മെഡിക്കൽ സംഘം പുടിന്റെ ഔദ്യോഗിക വസതിയിലെത്തി. മൂന്ന് മണിക്കൂറോളം നീണ്ട് നിന്ന മെഡിക്കൽ പരിശോധനയ്ക്ക് ശേഷം റഷ്യൻ പ്രസിഡന്റിന്റെ ആര്യോഗം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു.

റഷ്യ ഉക്രൈൻ ആക്രമിച്ചതിന് പിന്നാലെ പുതിന് ടെർമിനൽ കാൻസറോ പാർക്കിൻസൺ രോഗം ഉണ്ടെന്ന തരത്തിൽ പ്രചാരമുണ്ടായിരുന്നു. പല പൊതുപരിപാടികളിലും പുതിൻ പ്രത്യക്ഷപ്പെടുമ്പോൾ വിറക്കുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു.