തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ മ​ണി​ക്കൂ​റി​ൽ 14 മ​ന്ത്രി​മാ​രാ​ണ് നി​ല​വി​ൽ പി​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. ആ​ദ്യ മ​ണി​ക്കൂ​റി​ൽ യു​ഡി​എ​ഫി​ന് വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്ക​മാ​ണ് നേ​ടാ​നാ​യി​ട്ടു​ള്ള​ത്. 97 സീ​റ്റു​ക​ളി​ൽ യു​ഡി​എ​ഫും 38 സീ​റ്റു​ക​ളി​ൽ എ​ൽ​ഡി​എ​ഫും 4 സീ​റ്റു​ക​ളി​ൽ ബി​ജെ​പി​യും ലീ​ഡ് നേ​ടി​യി​ട്ടു​ണ്ട്. പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്കം 14 എ​ൽ​ഡി​എ​ഫ് മ​ന്ത്രി​മാ​രാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ പി​ന്നി​ലാ​യ​ത്. ഇ​ടു​ക്കി​യി​ല്‍ റോ​ഷി അ​ഗ​സ്റ്റി​നും ഏ​റ്റു​മാ​നൂ​രി​ല്‍ വി​എ​ന്‍ വാ​സ​വ​നും പി​ന്നി​ലാ​ണ്.

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ ആ​ര്‍. ബി​ന്ദു, പ​ത്ത​നാ​പു​ര​ത്ത് ഗ​ണേ​ഷ് കു​മാ​ര്‍, ക​ള​മ​ശേ​രി​യി​ല്‍ പി ​രാ​ജീ​വ്, മാ​ന​ന്ത​വാ​ടി​യി​ല്‍ ഒ ​ആ​ര്‍ കേ​ളു, നേ​മ​ത്ത് ശി​വ​ന്‍​കു​ട്ടി, ആ​റ​ന്മു​ള​യി​ല്‍ വീ​ണ ജോ​ര്‍​ജ്, താ​നൂ​രി​ല്‍ അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍,ചേ​ർ​ത്ത​ല​യി​ൽ പി ​പ്ര​സാ​ദ്, ധ​ർ​മ്മ​ട​ത്ത് പി​ണ​റാ​യി വി​ജ​യ​ൻ എ​ന്നി​വ​ര്‍ പി​ന്നി​ലാ​ണ്.

കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ സീ​റ്റു​ക​ളി​ല്‍ യു​ഡി​എ​ഫ് ലീ​ഡു​യ​ര്‍​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ലു​ള്ള​ത്. എ​ല്‍‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി രാ​മ​കൃ​ഷ്ണ​ന്‍ മ​ത്സ​രി​ക്കു​ന്ന പേ​രാ​മ്പ്ര​യി​ല്‍ ഫാ​ത്തി​മ ത​ഹി​ലി​യ മു​ന്നി​ലാ​ണ്.