ഒരു മുന്നണിയിൽ നിൽക്കുമ്പോൾ പൊതുരാഷ്ട്രീയം അംഗീകരിച്ച് മുന്നോട്ടുപോകാൻ എല്ലാ ഘടകകക്ഷികൾക്കും ബാധ്യതയുണ്ടെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

നേട്ടങ്ങളും കോട്ടങ്ങളും എല്ലാവരും തുല്യമായി പങ്കിടേണ്ടി വരും. നേട്ടമുണ്ടാകുമ്പോൾ സി പി ഐയുടെ കഴിവാണെന്നും കോട്ടമുണ്ടാകുമ്പോൾ ഞങ്ങൾക്ക് പങ്കില്ലെന്നുമുള്ള വിലകുറഞ്ഞ രാഷ്ട്രീയം പാടില്ല.

മുന്നണിയുടെ സുഖദുഃഖങ്ങൾ തുല്യമായി പങ്കിടാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. വ്യക്തമായ രാഷ്ട്രീയ ധാരണയുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുന്നവർക്ക് മാത്രമേ പാർട്ടിയിൽ സ്ഥാനമുള്ളൂ. ചിലരെല്ലാം ചിലപ്പോഴൊക്കെ ഇതെല്ലാം മറന്നു പോകുന്നുണ്ടെന്നും കാനം രാജേന്ദ്രൻ. ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.