സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറിസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടതിന്‍രെ പശ്ചാത്തലത്തില്‍ നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഇ എസ് ബിജിമോള്‍ രംഗത്ത്. പാർട്ടിയിൽ പുരുഷാധിപത്യമെന്ന് അവര്‍ കുറ്റപ്പെടുത്തി.
ഒരു ജില്ലയിലെങ്കിലും വനിതാ സെക്രട്ടറി വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ജെൻഡർ പരിഗണന ആവശ്യമില്ലെന്നു പറയുകയും. എന്നാൽ അപമാനിക്കുവാൻ സ്ത്രീ പദവിയെ ദുരുപയോഗം ചെയ്യുകയും ചെയ്ത ആദർശ രാഷ്ട്രീയ വക്താക്കളുടെ നെറികെട് ഒരു ട്രോമയായി വേട്ടയാടുക തന്നെ ചെയ്യും.
പക്ഷേ തളർന്നു പോകില്ല. കൂടുതൽ കരുത്തോടെ മുന്നേറുമെന്ന് അവര്‍ ഫേസ് ബുക്കില്‍ കുറിച്ചു.



