പിണറായി സര്‍ക്കാരിന്റെ പുതിയ കൊവിഡ് മാനദണ്ഡങ്ങളെ പരിഹസിച്ച് നടി രഞ്ജിനി. കടകളില്‍ സാധനം വാങ്ങാന്‍ പോകുന്നവര്‍ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരോ, ഒരു മാസം മുന്‍ന്‍പ് കൊവിഡ് ബാധിച്ചവരോ, അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ പരിശോധന ഫലമുള്ളവരോ ആയിരിക്കണമെന്ന നിര്‍ദേശത്തെയാണ് നടി പരിഹസിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ‘പാല്‍ വാങ്ങാന്‍ പോകണമെങ്കിലും ഞാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണോ? നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ജോക്കര്‍മാര്‍’- എന്നാണ് നടി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.



