പാലാ രാമപുരം പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി. ഭരണം പിടിച്ച് എൽഡിഎഫ്. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റു കൂടിയായ കോൺഗ്രസ് വിമത ഷൈനി സന്തോഷ്, എൽ.ഡി.എഫിൻ്റെയും സ്വതന്ത്ര മെമ്പർമാരുടെയും പിന്തുണയോടെ വീണ്ടും പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു.
18 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ഷൈനിക്ക് 8 വോട്ടും, എതിർ സ്ഥാനാർത്ഥി യു.ഡി.എഫിലെ ലിസമ്മ മത്തച്ചന് 7 വോട്ടും ലഭിച്ചു. ഇവിടെ കേരള കോൺ.(എം) ന് അഞ്ച് അംഗങ്ങളും, രണ്ട് സ്വതന്ത്ര അംഗങ്ങളും, യു.ഡി.എഫിൽ കോൺഗ്രസിന് ആറ് അംഗങ്ങളും, കേരള കോൺഗ്രസ് ജോസഫ് അനുഭാവികളായി രണ്ടു പേരും, ബി.ജെ.പിക്ക് മൂന്ന് അംഗളുമാണ് ഉള്ളത്.
രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് ഷൈനി തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ ഘട്ടത്തിലും ഷൈനിക്ക് 8 വോട്ട് കിട്ടിയിരുന്നു. ആദ്യഘട്ടത്തിൽ കുറഞ്ഞ വോട്ട് (3) കിട്ടിയ ബി.ജെ.പി രണ്ടാം ഘട്ടത്തിൽ ഉണ്ടായില്ല.
യു.ഡി.എഫിലെ സമ്മർദ്ദത്തെ തുടർന്നാണ് പ്രസിഡൻ്റായിരുന്ന ഷൈനി രാജി വച്ചത്. ഇത് നാലാം തവണയാണ് ഷൈനി പ്രസിഡൻ്റാകുന്നത്.
ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
പ്രസിഡൻ്റായിരുന്ന ഷൈനിക്ക് യു.ഡി.എഫ് അംഗങ്ങളുടെ പിന്തുണ ലഭിച്ചിരുന്നില്ലെന്ന് രാജിവച്ച ഉടൻ പരസ്യമായി മാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.
മുൻ കാലത്ത് പദ്ധതി വിഹിതം ചിലവഴിക്കുന്ന തിൽ മുന്നിട്ടു നിന്നിരുന്ന പഞ്ചായത്ത് കഴിഞ്ഞ തവണ വളരെ പിന്നിലായ സാഹചര്യത്തിൽ എൽ. ഡി.എഫ് സമരം നടത്തിവരുകയായിരുന്നു. ഇനിയും പിന്നോട്ട് നയിക്കുവാൻ അനുവദിക്കുകയില്ലെന്ന് എൽ ഡി.എഫ് പ്രഖ്യാപിച്ചിരുന്നു.
മധുരം വിളമ്പി എൽ.ഡി.എഫ് വിജയം ആഘോഷിച്ചു.



