പാലക്കാട് ജില്ലയിൽ ഇന്ന് 2038 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 1346 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 675 പേർ, 10 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 7 പേർ എന്നിവർ ഉൾപ്പെടും. 2543 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 20439 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം വയനാട്, കാസർഗോഡ് ജില്ലകളിലും 2 പേർ കൊല്ലം ജില്ലയിലും 4 പേർ പത്തനംതിട്ട ജില്ലയിലും 5 പേർ ആലപ്പുഴ ജില്ലയിലും
6 പേർ ഇടുക്കി ജില്ലയിലും 7 പേർ കോട്ടയം ജില്ലയിലും 10 പേർ കണ്ണൂർ ജില്ലയിലും 12 പേർ എറണാകുളം ജില്ലയിലും 15 പേർ കോഴിക്കോട് ജില്ലയിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 52 പേർ തൃശ്ശൂർ ജില്ലയിലും 143 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.



