പാരിസ്: ഒളിംപിക്‌സ് ഗുസ്തിയില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ നല്‍കി സെമിയിലേക്ക് മുന്നേറിയ അമന്‍ സെഹ്‌റാവത്തിന് പരാജയം. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ ജപ്പാന്‍ താരം റീ ഹിഗുച്ചിയോടാണ് അമന്‍ തോല്‍വി വഴങ്ങിയത്. 0-10 എന്ന സ്‌കോറിനാണ് ലോക ഒന്നാം സീഡ് താരം ഹിഗുച്ചിയുടെ വിജയം.
സ്വർണം, വെള്ളി മെഡല്‍ പ്രതീക്ഷകള്‍ അവസാനിച്ചെങ്കിലും അമന് ഇനി വെങ്കലമെഡലിനായി മത്സരിക്കാം. ഗുസ്തിയില്‍ ഇന്ത്യയുടെ ഏകപ്രതീക്ഷയാണ് അമന്‍. ക്വാർട്ടറില്‍ അല്‍ബേനിയയുടെ സെലിംഖാന്‍ അബാകറോവിനെ മലര്‍ത്തിയടിച്ചായിരുന്നു അമന്‍ സെമി ഉറപ്പിച്ചത്. സ്‌കോര്‍ 12-0.



