കുവൈത്ത് സിറ്റി: റോഡില്‍ പരിശോധന നടത്തുന്നതിനിടെ രണ്ടു പൊലീസുകാരെ സ്ത്രീ വാഹനമിടിപ്പിച്ചതായി പരാതി. രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അബ്ദുല്ല അല്‍ സാലിമിന് എതിര്‍വശം സെക്കന്‍ഡ് റിങ് റോഡില്‍ അല്‍ ഹുബ്ബ് സ്ട്രീറ്റിലാണ് സംഭവം.
റോഡില്‍ പതിവ് പരിശോധന നടത്തുന്നതിനിടെ കുവൈത്തി സ്ത്രീ ഓടിച്ച വാഹനം പൊലീസ് തടഞ്ഞു. എന്നാല്‍ സ്ത്രീ പരിശോധനയ്ക്ക് തയ്യാറായില്ല. ഇതോടെ ഉദ്യോഗസ്ഥര്‍ വനിതാ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടി. പിന്നാലെ കലി പൂണ്ട സ്ത്രീ രണ്ടു പൊലീസുകാരെ വാഹനം ഇടിപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു. ഈ സ്ത്രീയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.



