കറ്റാര്‍ വാഴ ഔഷധങ്ങളുടെ കലവറ എന്നാണ് അറിയപ്പെടുന്നത്. ആരോഗ്യകരമായ പ്രകൃതിദത്ത വസ്തുക്കളില്‍ കറ്റാര്‍ വാഴയ്ക്ക് പ്രധാന സ്ഥാനമുണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ചര്‍മസംരക്ഷണത്തിനുമെല്ലാം ഒരുപോലെ ഉപയോഗിയ്ക്കാവുന്ന ചുരുക്കം ചില വസ്തുക്കളില്‍ ഒന്നാണിത്.
മുടിയുടെ വളര്‍ച്ചയ്ക്കും മൃദുവായ ചര്‍മ്മത്തിനും തിളക്കമാര്‍ന്ന മുഖ കാന്തിക്കും അത്യുത്തമമാണ് കറ്റാര്‍വാഴ. എന്നാല്‍ കറ്റാര്‍ വാഴയുടെ അമിതോപയാഗം നമ്മള്‍ അറിയാതെ പോകുന്ന ചില ആപത്തുകളുണ്ട്
അവ എന്തൊക്കെയാണെന്ന് നോക്കാം,
ഗര്‍ഭിണികള്‍ കറ്റാര്‍ വാഴ ജ്യൂസ് കുടിയ്ക്കുന്നത് മാസം തികയാതെയുള്ള പ്രസവത്തിനും ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് വൈകല്യങ്ങള്‍ക്കും അബോര്‍ഷനുമെല്ലാം വഴി വയ്ക്കും. ഇത് ഗര്‍ഭപാത്രത്തിന്റെ സങ്കോചത്തിന് ഇട വരുത്തും.
ഇതില്‍ ലാറ്റെക്സ് എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഹെമറോയ്ഡ്, വയറുവേദന, അള്‍സര്‍, അപ്പെന്റിസൈറ്റിസ് തുടങ്ങിയ പല രോഗങ്ങളും അധികമാകാന്‍ ഇത് ഇടയാക്കും.
കറ്റാര്‍വാഴ ജ്യൂസില്‍ അന്ത്രാക്വയനിന്‍ എന്നൊരു ഘടകമുണ്ട്. ഇത് അധികം ഉള്ളില്‍ ചെന്നാല്‍ വയറിളക്കമുണ്ടാക്കും.
അണ്‍പ്രോസസ്ഡ് കറ്റാര്‍വാഴ ജ്യൂസ് കുടിയ്ക്കുന്നത് ശരീരത്തില്‍ ഡീഹൈഡ്രേഷന്‍, ഇലക്‌ട്രോളൈറ്റ് അസന്തുലിതാവസ്ഥയ്ക്കും ഇടയാക്കും. മൂത്രത്തിന്റെ നിറം പിങ്കും ചുവപ്പും വരെയാകാം.



