ദുബായ്: ഇന്ന് രാവിലെ യുഎഇയിലെ എല്ലാ താമസക്കാരുടെയും ഫോണുകളിലേക്ക് എത്തിയ അടിയന്തര അലേർട്ട് കേട്ട് ആരും പേടിക്കേണ്ട. നേരത്തെയുള്ളത് പോലുള്ള ഉച്ചത്തിലുള്ള അലാറം ശബ്ദത്തിന് പകരം ഇനി സാധാരണ ‘ബീപ്പ്’ ശബ്ദത്തിലായിരിക്കും അലേർട്ട് വരിക. യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി മാർച്ച് 9 മുതൽ അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിന്റെ ശബ്ദങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയാതായി അറിയിച്ചിരുന്നു.

അതിനാൽ ഇനി ആരും ഈ ശബ്ദം കേട്ട് പേടിക്കേണ്ടതില്ല. ഇനി വരും ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ രാത്രി 10:30 വരെ അപകട മുന്നറിയിപ്പ് നൽകുമ്പോൾ പഴയതുപോലെ ഉയർന്ന ശബ്ദത്തിൽ ആയിരിക്കും അലേർട്ട് എന്നാൽ ആ അപകട സാഹചര്യം അവസാനിച്ചു എന്ന് അറിയിക്കുന്ന അലേർട്ടിന് സാധാരണ മെസേജ് ടോൺ മാത്രമേ ഇനി ഉണ്ടാകൂ.

ഇനി രാത്രി 10.30 മുതൽ രാവിലെ 9 മണി വരെ ഈ സമയത്തിനിടയിൽ അലേർട്ട് ലഭിക്കുകയാണെങ്കിൽ അപകടം അറിയിക്കാനും അത് അവസാനിച്ചു എന്ന് അറിയിക്കാനും സാധാരണ മെസേജ് ടോൺ മാത്രമായിരിക്കും ഉണ്ടാകുക. അതേസമയം ഈ സമയം മാറ്റിയതിൽ ആരും പേടിക്കേണ്ട ആവശ്യമില്ല പൊതുജനങ്ങൾക്ക് അനാവശ്യ പരിഭ്രാന്തി ഒഴിവാക്കാനും ഒപ്പം കൃത്യമായ വിവരങ്ങൾ കൈമാറാനുമാണ് ഈ സമയക്രമം തീരുമാനിച്ചത്.

ഫോണിൽ വരുന്ന മെസേജ് ടോണുകൾ അവഗണിക്കാതെ ശ്രദ്ധിക്കണം. അതുപോലെ ഇന്ന് രാവിലെ ഉണ്ടായ അടിയന്തര സാഹചര്യത്തിൽ അധികൃതർ നൽകിയ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചതിന് യുഎഇയിലെ എല്ലാ താമസക്കാരോടും ആഭ്യന്തര മന്ത്രാലയം നന്ദിയും അറിയിച്ചു. ‘നിങ്ങളുടെ സഹകരണത്തിന് നന്ദി, നിലവിൽ സാഹചര്യം സുരക്ഷിതമാണ്’ എന്ന സന്ദേശം എല്ലാ ഫോണുകളിലും എത്തിയിട്ടുണ്ടാകും.