പരിക്ക് പറ്റിയെന്ന വാര്‍ത്ത വ്യാജമായി ഉണ്ടാക്കിയാണ്. വിരാടിനെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയതെങ്കില്‍ കാലം നിങ്ങള്‍ക്ക് മാപ്പ് തരില്ല. 2016 ഐപിഎലില്‍ കൈയില്‍ 8 തുന്നിക്കെട്ടലുമായി വന്ന് മൈതാനത്ത് സെഞ്ച്വറി നേടിയവനാണ് വിരാട്.
അവനെ നാഭി വേദന എന്ന പേരില്‍ രണ്ട് മത്സരങ്ങളിലായി ടീം ഇന്ത്യയില്‍നിന്ന് പുറത്താക്കപ്പെട്ടുവെങ്കില്‍ ഒരു കാര്യം പറയാതെ വയ്യ.. ഗ്രഹണം സൂര്യനെ എത്ര മറച്ചു പിടിച്ചാലും ഒരുനാള്‍ അത് മറനീക്കി പുറത്ത് വരും.
ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ബാറ്റ്‌സ്മാനെതിരെയുള്ള ഗൂഢാലോചനകളുടെ വട്ടം കൂടല്‍ അധികനാള്‍ നീണ്ടുനില്‍ക്കില്ല. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ തിരിച്ചുവരവ് വിരാട് നടത്തുമെന്ന് ഹൃദയം പറയുന്നു. വീണ്ടും ലോകത്തെ ഓരോ ബൗളര്‍മാരും കിംഗ് കോഹ്ലിക്ക് മുന്നില്‍ വെള്ളം കുടിക്കും.
വിരാടിനെതിരെ എത്ര ഗൂഢാലോചന നടത്തിയാലും എല്ലാം പാഴാകും. വിരാടിന്റെ കോടിക്കണക്കിന് ആരാധകരുടെ അനുഗ്രഹം തീര്‍ച്ചയായും ഫലം ചെയ്യും. കോഹ്ലിയുടെ ബാറ്റില്‍ നിന്ന് സെഞ്ച്വറികളുടെ പെരുമഴ വീണ്ടും പെയ്തിറങ്ങുന്ന സമയം അതിവിദൂരമല്ല..