പമ്പ: പത്തനംതിട്ട ജില്ലയിലെ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ അതിശക്തമായ രീതിയില്‍ തുടരുന്ന സാഹചര്യത്തില്‍ പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ രണ്ട് അടി വീതമാണ് തുറന്നത്.

അതിശക്തമായ മഴയുടെ അളവ് കണക്കിലെടുത്തും, നിലവില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓഗസ്റ്റ് ഒന്‍പതിന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ആണ് പമ്പ ഡാം തുറന്നിരിക്കുന്നത്.

പമ്പ ഡാമിന് റെഡ് അലര്‍ട്ട് നല്‍കാതെ ഡാമിന്റെ ആറു ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 82 ഘനമീറ്റര്‍ ജലം പുറത്തേക്ക് ഒഴുക്കുന്നതിനും ജില്ലാ ഭരണകൂടം അനുമതി തേടിയിട്ടുണ്ട്.