പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ പ്രതികളായ അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പ്രതികൾക്ക് മാവോയിസ്റ്റ് സംഘടനയുമായുള്ള ബന്ധം വ്യക്തമാക്കുന്ന ലഘുലേഖകൾ കണ്ടെത്തിയെന്നും അത് സർക്കാരിനെതിരായ പോരാട്ടത്തിന് ആഹ്വാനം ചെയ്യുന്നവയാണെന്നും പ്രതികൾക്കെതിരായ അപ്പീലിൽ പറയുന്നു. ഈ രേഖകൾ പ്രഥമദൃഷ്ട്യാ ഗൗരവമേറിയതാണെന്ന് എൻഐഎ കോടതി സമ്മതിക്കുന്നുണ്ടെങ്കിലും തെളിവുകൾ വിലയിരുത്തുന്നതിൽ തെറ്റുപറ്റി. പ്രതികൾക്ക് ജാമ്യം അനുവദിച്ചത് സമൂഹത്തിൽ അസ്വസ്ഥയ്ക്ക് വഴി ഒരുക്കുകയും തെറ്റായ കീഴ്വഴക്കത്തിനു കാരണമാവുകയും ചെയ്യും. അലനും താഹയ്ക്കും ജാമ്യം നൽകിയത് തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവർത്തനത്തിന് പ്രചോദനമാകുമെന്നും ഹർജിയിൽ പറയുന്നു.



