കാലം ചെയ്ത യാക്കോബായ സുറിയാനി സഭ ഡൽഹി – ബാംഗ്ലൂർ മുൻ ഭദ്രാസനാധിപൻ പത്രോസ് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ കബറടക്കം നാളെ ഉച്ചകഴിഞ്ഞ് 3.30 ന് നടക്കും.

എറണാകുളം മുളന്തുരുത്തി ഉദയഗിരി വെട്ടിക്കൽ എം.എസ്.ഒ.റ്റി. സെമിനാരിയിലെ സെന്റ് അപ്രേം ചാപ്പലിലാണ് വന്ദ്യ പിതാവിന് അന്ത്യവിശ്രമം ഒരുക്കുന്നത്.

ഞായർ രാവിലെ സെമിനാരി ചാപ്പലിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം കബറടക്ക ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ്‌ തോമസ് പ്രഥമൻ ബാവ മുഖ്യകാർമികത്വം വഹിക്കും. ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, സഭയുടെ മറ്റ് മെത്രാപൊലിത്തന്മാർ തുടങ്ങിയവർ സഹകാർമികത്വം വഹിക്കും.