കോവിഡ് സാഹചര്യത്തില്‍ രാജ്യത്തെ വിദ്യാര്‍ഥികളെല്ലാം പ്രതിസന്ധിയിലാണ്. കോവിഡ് സാഹചര്യം വിദ്യാര്‍ഥികളെ കൂടുതല്‍ ആശങ്കയിലാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി തവണ കോടതിയില്‍ പരാതി നല്‍കുകയും ഹര്‍ജികള്‍ പരിഗണിക്കുകയുമുണ്ടായി. ഇപ്പോഴിതാ പുതിയ അദ്ധ്യയന വര്‍ഷത്തിലേക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുകയാണ് സിബിഎസ്‌ഇ.

2021-2022 അദ്ധ്യയന വര്‍ഷത്തിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. അദ്ധ്യായന വര്‍ഷത്തെ രണ്ട് ടേമാക്കി തിരിക്കുവാനാണ് തീരുമാനം. ഓരോ ടേമിനും 50 ശതമാനം വച്ച്‌ സിലബസുകള്‍ വിഭജിക്കും. ആദ്യ ടേമിന്റെ പരീക്ഷ നവംബറിലും അവസാന പരീക്ഷ മാര്‍ച്ച്‌ – ഏപ്രില്‍ മാസങ്ങളിലായും നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.