പതിനാലാം കേരള നിയമസഭയുടെ അവസാന സമ്പൂര്‍ണ സമ്മേളനം ജനുവരി എട്ടിന് ആരംഭിക്കും. സഭാ സമ്മേളനം എട്ടു മുതല്‍ 28 വരെ ചേരാന്‍ സംസ്ഥാന മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക. 15ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കും.
സ്വര്‍ണക്കടത്ത് ആരോപണം, സിഎജി റിപ്പോര്‍ട്ട് വിവാദം, സ്പീക്കര്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ തുടങ്ങി നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വരും. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള സമ്മേളനം എന്ന നിലയില്‍ രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളും സഭാസമ്മേളനത്തില്‍ ചര്‍ച്ചയാകും.



