19കാരിയുടെയും 21കാരന്റെയും ലിവിങ് ടുഗതർ ജീവിതത്തിന് പൊലീസ് സംരക്ഷണം നൽകി സുപ്രിംകോടതി. ബന്ധുക്കളിൽ നിന്ന് ഭീഷണിയുണ്ടെന്ന പരാതിയിൽ പഞ്ചാബ് പൊലീസ് നിയമാനുസരണം പ്രവർത്തിക്കണമെന്ന് ജസ്റ്റിസ് നവീൻ സിൻഹ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട വിഷയമാണെന്നും കോടതി നിരീക്ഷിച്ചു. ലിവിങ് ടുഗതർ ബന്ധങ്ങൾ സാമൂഹികവും, ധാർമികവുമായി അംഗീകരിക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി, പൊലീസ് സംരക്ഷണമെന്ന ആവശ്യം പഞ്ചാബ് ഹരിയാന ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
പഞ്ചാബ്, ഹരിയാന കോടതി വിധി തിരുത്തി; ലിവിങ് ടുഗദർ ജീവിതത്തിന് പൊലീസ് സംരക്ഷണം നൽകി സുപ്രിംകോടതി



