വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കില്‍ ക്ഷേത്രത്തിന് സമീപത്തായി സ്ഥാപിച്ചിരുന്ന ഗാന്ധിപ്രതിമ തകര്‍ത്തു. ചൊവ്വാഴ്ച വെളുപ്പിനാണ് ഗാന്ധിപ്രതിമ തകര്‍ക്കപ്പെട്ടത്. ശ്രീതുളസി ക്ഷേത്രത്തിനു സമീപമുള്ള പ്രതിമ ആറുപേര്‍ ചേര്‍ന്നാണ് തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. പ്രതിമയില്‍ വിദ്വേഷ വാക്യങ്ങള്‍ എഴുതിയിട്ടുണ്ട്.
സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. 25 നും 30 നും മധ്യേ പ്രായമുള്ള ആറുപേര്‍ ചേര്‍ന്നാണ് പ്രതിമ തകര്‍ക്കുന്നത്. പിന്നീട് വാഹനങ്ങളില്‍ ഇവര്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ കാണാവുന്നതാണ്.
അമേരിക്കയില്‍ ഇതാദ്യമായല്ല ഗാന്ധിപ്രതിമ തകര്‍ക്കുന്നത്. ഫെബ്രുവരിയിലും ഡിസംബറിലുമായിരുന്നു. ഈ സംഭവങ്ങള്‍. ഖാലിസ്ഥാന്‍ വാദികളാണ് പ്രതിമ തകര്‍ക്കലിനു പിന്നിലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.



