ന്യൂഡല്‍ഹി : ചൈന പല ഘട്ടങ്ങളിലായി നേപ്പാളിന്റെ ഭൂപ്രദേശങ്ങളും കൈയ്യേറിയതായി റിപ്പോര്‍ട്ട്. ടിബറ്റില്‍ റോഡ് നിര്‍മിക്കുന്നതിനായാണ് കൈയ്യേറ്റം നടത്തിയത്.
നേപ്പാള്‍ കൃഷി മന്ത്രാലയത്തിന്റെ സര്‍വേ സിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട്. നദികള്‍ അതിര്‍ത്തി നിര്‍ണയിക്കുന്ന 10 സ്ഥലങ്ങളില്‍ നദി വഴിതിരിച്ചുവിട്ടാണ് 36 ഹെക്ടര്‍ ഭൂമി ചൈന പിടിച്ചെടുത്തത്. നേപ്പാളിന്റെ അധീനതയിലുള്ള പല പ്രദേശങ്ങളിലേക്കും ചൈന നിരവധി ഉള്‍റോഡുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും രാജ്യത്തെ പൂര്‍ണമായി കൈപ്പിടിയില്‍ ഒതുക്കാനുള്ള നിഗൂഢ തന്ത്രങ്ങളുടെ ഭാഗമാണിതെന്നാണ് വ്യക്തമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമയോചിതമായി പ്രതികരിച്ചില്ലെങ്കില്‍ കൂടുതല്‍ നേപ്പാള്‍ ഭൂമി ചൈന കൈയ്യേറാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം, ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഭൂപടം കഴിഞ്ഞയാഴ്ച നേപ്പാള്‍ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഇന്ത്യയിലുള്‍പ്പെടുന്ന ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നീ മേഖലകളാണ് നേപ്പാള്‍ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയത്.



