നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 93 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്റൈനിൽ നിന്നുമെത്തിയ വടകര സ്വദേശി എൻ.കെ. മുനീർ, തിരൂർ സ്വദേശി എ.പി. ഫൈസൽ എന്നിവരിൽ നിന്നുമാണ് മൊത്തം 1.863 കിലോ
സ്വർണം പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡയറക്ടറേറ്റ് ഓഫ്റ വന്യു ഇന്റലിജൻസ് വിഭാഗം കൊച്ചി വിമാനത്താവളത്തിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു.
മുനീർ 830 ഗ്രാം സ്വർണം ധരിച്ചിരുന്ന ഷൂസിനുള്ളിലാണ് ഒളിപ്പിച്ചിരുന്നത്. ഫൈസലിന്റെ പക്കൽ 1.033 കിലോ സ്വർണമാണ് ഉണ്ടായിരുന്നത്. സ്വർണം മിശ്രിതമാക്കി മലദ്വാരത്തിലൊളിപ്പിച്ചിരിക്കുകയായിരുന്നു.



