തൃശ്ശൂർ: തൃശ്ശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ (GEC) ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗം വിദ്യാർത്ഥികൾ ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന ‘നാടൻ ഇലക്ട്രിക് കാർ’ വികസിപ്പിച്ചെടുത്തു.
വിദേശ നിർമ്മിത കാറുകൾക്ക് സമാനമായി സ്വന്തം സോഫ്റ്റ്‌വെയറും സർക്യൂട്ടുകളും ഉപയോഗിച്ചാണ് ഇവർ ഈ സ്വയംനിയന്ത്രിത വാഹനം നിർമ്മിച്ചിരിക്കുന്നത്

റോഡിലെ തടസ്സങ്ങൾ തിരിച്ചറിയാൻ റഡാറും, ബോർഡുകൾ വായിക്കാനും ട്രാക്കുകൾ മനസ്സിലാക്കാനും സ്റ്റിയറിംഗിന് മുകളിലായി ക്യാമറകളും സജ്ജീകരിച്ചിരിക്കുന്നു.നിയന്ത്രണം: ഗ്രാഫിക് പ്രോസസിങ് യൂണിറ്റിന്റെ സഹായത്തോടെ സ്റ്റിയറിംഗ്, ബ്രേക്ക്, ആക്‌സിലറേറ്റർ എന്നിവ പൂർണ്ണമായും സ്വയം പ്രവർത്തിക്കുന്നു.

പൂർണ്ണമായും ബാറ്ററിയിൽ ഓടുന്ന ഈ കാറിന് ഒറ്റച്ചാർജിൽ 30 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സാധിക്കും.ചിലവ്: ഏകദേശം 6 ലക്ഷം രൂപയോളം ചിലവഴിച്ചാണ് 19 അംഗ വിദ്യാർത്ഥി സംഘം 11 മാസം കൊണ്ട് ഈ വാഹനം യാഥാർത്ഥ്യമാക്കിയത്.
ചെന്നൈയിൽ നടക്കുന്ന ഓട്ടോമോട്ടീവ് ബാഹാ (Automotive BAJA) മത്സരത്തിൽ പങ്കെടുപ്പിക്കാനാണ് വിദ്യാർത്ഥികൾ ഈ വാഹനം തയ്യാറാക്കിയിരിക്കുന്നത്.