തിരുവനന്തപുരം: നിയമസഭയിൽ ഏത് ബിൽ പാസാക്കിയാലും ബന്ധുനിയമനം അനുവദിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളിൽ ഇഷ്ടക്കാരെ നിയമിക്കാൻ സമ്മതിക്കില്ല. സർവകലാശാല നിയമഭേദഗതി ബിൽ അവതരിപ്പിക്കുന്നതിനു നിയമസഭയ്ക്ക് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു. നിയമസഭയ്ക്ക് നിയമം പാസാക്കാന്‍ അധികാരമുണ്ട്. ബില്ലില്‍ ഒപ്പിടുമോ ഇല്ലയോ എന്ന ചോദ്യം പ്രസക്തമല്ല.
ബന്ധുനിയമനത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ലജ്ജിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.



