കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ, ചില മണ്ഡലങ്ങളിലുണ്ടായ അപ്രതീക്ഷിത പരാജയത്തിൽ അന്വേഷണ വിധേയമായി നടപടി നേരിട്ട എറണാകുളത്തെ നേതാക്കളെ തിരിച്ചെടുക്കാനൊരുങ്ങി സിപിഎം.

നടപടി കാലാവധി അവസാനിക്കാൻ ഒന്നരമാസം ശേഷിക്കെയാണ് തീരുമാനം. സിപിഎം എറണാകുളം ജില്ലാ കമ്മറ്റിയാണ് തീരുമാനമെടുത്തത്. തിരിച്ചെത്തുന്നവരുടെ ഘടകം പിന്നീട് തീരുമാനിക്കും. തൃക്കാക്കര, തൃപ്പൂണിത്തുറ, പെരുമ്പാവൂർ, പിറവം മണ്ഡലങ്ങളിലെ തോൽവിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം സികെ മണി ശങ്കർ അടക്കമുളള മുതിര്‍ന്ന നേതാക്കളും നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു. നടപടി പിൻവലിക്കുന്നതോടെ നേതൃത്വത്തിലേക്കുള്ള ഇവരുടെ തിരിച്ചു വരവിന് വഴിയൊരുങ്ങും.