രണ്ടാവട്ടെ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ മന്ത്രിസഭ സമ്മേളനം നാളെ നടക്കും.പതിനഞ്ചാമത് കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആണ് നാളെ നടക്കുക. അംഗങ്ങളുടെ സത്യപ്രതിജ്ഞയും നാളെ രാവിലെ നടക്കും. സമ്മേളനം ജൂണ്‍ 14വരെയാണ് നടക്കുക.

സ്പീക്കര്‍ തെരഞ്ഞെടുപ്പ് 25നാണ് . ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗ൦ 28ന് നടക്കും. തുടര്‍ന്ന് 31 മുതല്‍ ജൂണ്‍ 2വരെ നന്ദിപ്രമേയത്തിലുള്ള ചര്‍ച്ചയും നടക്കും. മെയ് 26നും 27നും സഭ ചേരില്ല. 2021-22 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ട് സമര്‍പ്പണവും ജൂണ്‍ നാലിന് നടക്കും. ബജറ്റിലുള്ള പൊതുചര്‍ച്ച ജൂണ്‍ 7 മുതല്‍ 9 വരെ നടക്കും തുടര്‍ന്ന് പത്തിന് വോട്ടെടുപ്പും നടക്കും. ജൂണ്‍ 14ന് സമ്മേളനം സമാപിക്കും.