നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും. കേസ് പിന്‍വലിക്കില്ലെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണാണ് സര്‍ക്കാരിന്റെ ആവശ്യം.
സ്പീക്കറുടെ അനുമതി ഇല്ലാതെ നിയമസഭ സെക്രട്ടറി നല്‍കിയ കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. സമ്മര്‍ദങ്ങള്‍ ഇല്ലാതെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും ഇതില്‍ ഇടപെടാന്‍ ഹൈകോടതിക്ക് അധികാരമില്ലെന്നുമാണ് സര്‍ക്കാര്‍ വാദം.സര്‍ക്കാര്‍ അപ്പീലിനെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോടതിയെ സമീപിച്ചിട്ടുണ്ട്.
നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണം; സര്‍ക്കാര്‍ അപ്പീല്‍ ഇന്ന് സുപ്രീംകോടതിയില്‍



