കോഴിക്കോട്​: ഷാര്‍ജയില്‍ മരിച്ച പ്രവാസി നിധിന്‍ ചന്ദ്ര​​​െന്‍റ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു. പ്രത്യേക വിമാനത്തിലാണ്​ ബുധനാഴ്​​ച രാവിലെയോടെ നെടുമ്പാശ്ശേരിയിലെത്തിച്ചത്​. ആംബുലന്‍സില്‍ ജന്മനാടായ പേരാമ്പ്രയില്‍ എത്തിച്ച്‌​ വൈകി​ട്ടോടെ മൃതദേഹം സംസ്​കരിക്കും. കഴിഞ്ഞ തിങ്കളാഴ്​ചയാണ്​ ഷാര്‍ജിയിലെ താമസ സ്​ഥലത്തുവെച്ച്‌​ നിധിന്‍ മരിക്കുന്നത്​. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമാണ്​ മരണകാരണം. വിദേശത്ത്​ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാനായി സുപ്രീംകോടതിയെ സമീപിച്ചത്​ ഗര്‍ഭിണിയായ ആതിരയും ഭര്‍ത്താവ്​ നിധിനുമായിരുന്നു. കേരളത്തി​േലക്കുള്ള ആദ്യ വിമാനത്തില്‍ നിധിനും നാട്ടിലേക്ക്​ മടങ്ങാന്‍ അവസരം ലഭിച്ചിരുന്നു.