രത്കുമാറിന്റെ മകളും തെന്നിന്ത്യൻ നടിയുമായ വരലക്ഷ്മി ശരത്കുമാറിന്റെ മേക്കോവറിൽ അമ്പരന്ന് ആരാധകർ. ഭാരം കുറിച്ച് പുതിയ ലുക്കിൽ സ്ലിം ബ്യൂട്ടിയായാണ് വരലക്ഷ്മി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഒറ്റനോട്ടത്തിൽ വരലക്ഷ്മിയാണെന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് ഈ മേക്കോവർ.

തന്റെ പുതിയ ചിത്രങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് തന്റെ കഠിനാധ്വാനത്തിന്റെ കഥയും വരലക്ഷ്മി പറയുന്നുണ്ട്. നാല് മാസത്തെ പ്രയത്നം ഇതിന് പിന്നിലുണ്ടെന്നും കുറിപ്പിൽ അവർ വ്യക്തമാക്കുന്നു. 

‘ഈ പോരാട്ടവും വെല്ലുവിളികളും യഥാർഥമായിരുന്നു. പക്ഷേ എന്താണോ നിങ്ങൾക്കുവേണ്ടത് അതിൽ നിന്ന് നിങ്ങളെ തടയാൻ ആർക്കും കഴിയില്ല. നിങ്ങൾ ആരാണ് എന്നതും നിങ്ങൾ എന്താണ് ആകേണ്ടത് എന്നും മറ്റുള്ളവരല്ല പറയേണ്ടത്. സ്വയം വെല്ലുവിളിക്കുക. സ്വയം എതിരാളിയാവുക. സ്വന്തമായി സാധിച്ചെടുക്കാവുന്ന കാര്യങ്ങൾ അപ്പോൾ നിങ്ങളെ അമ്പരപ്പിക്കും. നാല് മാസത്തെ കഠിനാധ്വാനത്തിന്റെ തെളിവായി ഈ ചിത്രങ്ങളാണ് എനിക്ക് കാണിക്കാനുള്ളത്. നിങ്ങൾക്ക് സന്തോഷം നൽകുന്നത് എന്താണോ അതു ചെയ്യുക. മറ്റുള്ളവരുടെ സന്തോഷത്തിനായി കാര്യങ്ങൾ ചെയ്യാതിരിക്കുക. നിങ്ങൾക്ക് എന്തെല്ലാം കഴിയുമെന്നും കഴിയില്ലെന്നും മറ്റുള്ളവരല്ല പറയേണ്ടത്. ആത്മവിശ്വാസമാണ് നിങ്ങളുടെ ഒരോയോരു ആയുധം. സ്വയം വിശ്വസിക്കുക’-വരലക്ഷ്മി കുറിപ്പിൽ വ്യക്തമാക്കുന്നു.