പാലക്കാട്: കേരളത്തിലേക്കുള്ള നാലാമത്തെ ഓക്സിജന്‍ എക്സ്പ്രസ് സംസ്ഥാനത്തെത്തി. ചൊവ്വാഴ്ച ഉച്ചക്ക് പാലക്കാട് ജംഗ്ഷനിലൂടെ കടന്നേപായ ട്രെയിന്‍ രാത്രിയോടെ കൊച്ചിയിലെ വല്ലാര്‍പടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ എത്തി. ഏഴ് കണ്ടെയ്നറുകളിലായി 133.52 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ (എല്‍.എം.ഒ) ട്രെയിനില്‍ ഉണ്ടായിരുന്നു.
മെയ് 31ന് ഒഡീഷയിലെ റൂര്‍ക്കേലയില്‍ നിന്ന് അയച്ചതാണിത്. മുമ്ബ് മൂന്ന് ഓക്സിജന്‍ എക്സ്പ്രസ് ട്രെയിനുകള്‍ 380.2 മെട്രിക് ടണ്‍ ഓക്സിജന്‍ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ വല്ലാര്‍പടം കണ്ടെയ്നര്‍ ടെര്‍മിനലിലാണ് മൂന്ന് റേക്കുകളും ഇറക്കിയത്. മേയ് 16ന് 117.9 മെട്രിക് ടണ്‍, 22ന് 128.67 മെട്രിക് ടണ്‍, 27ന് 133.64 മെട്രിക് ടണ്‍ എന്നിവ വല്ലാര്‍പാടത്ത് എത്തിച്ചു.



