കരിക്ക് വെബ്‌സീരീസിലൂടെ ശ്രദ്ധേയയായ ശ്രുതിയും,പാല്‍ തൂ ജാന്‍വര്‍ സിനിമയുടെ സംവിധായകന്‍ സംഗീത് പി രാജനും വിവാഹിതരായി. തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ലളിതമായായിരുന്നു വിവാഹം. പാല്‍ തൂ ജാന്‍വര്‍ നായികയായിരുന്നു ശ്രുതി.

വിവാഹത്തിന്റെ വീഡിയോ ശ്രുതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ജസ്റ്റ് മാരീഡ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയതത്. കരിക്ക് വെബ് സീരിസിലൂടെ പ്രശസ്തയായ താരമാണ് ശ്രുതി. ഫ്രീഡം ഫൈറ്റ്, അന്താക്ഷരി, ജൂൺ എന്നീ സിനിമകളിലും അഭിനയിച്ചു. പാൽതു ജാൻവറിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഈ ചിത്രത്തിലെ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടറുടെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. വിവാഹത്തിന്റെ ദൃശ്യങ്ങൾ ശ്രുതി യൂട്യൂബിലൂടെയും സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെയും പങ്കുവെച്ചിട്ടുണ്ട്.