നടി അജ്ഞലി നായര്‍ക്ക് പെൺകുഞ്ഞ് പിറന്നു. സോഷ്യൽ മീഡിയയുലൂടെ മകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷ വാര്‍ത്ത അറിയിച്ചത്. ജീവതം അങ്ങോളം അത്ഭുതങ്ങൾ നിറഞ്ഞതാണ്, ഞങ്ങളുടെ കുടുംബത്തിലെ പുതിയ അംഗത്തെപ്പോലെ – ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അ‌ഞ്ജലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

സഹസംവിധായകനായ അജിത് രാജുവുമായി കഴിഞ്ഞ നവംബറിലായിരുന്നു അഞ്ജലിയുടെ വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ അഞ്ജലിക്ക് ഒരു മകളുണ്ട്, ആവ്നി. മകൾക്കും അജിത്തിനുമൊപ്പമുള്ള മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും അഞ്ജലി ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.