പട്ന:നടി അനുപമ പരമേശ്വരന്റെ ചിത്രം ബിഹാര്‍ അധ്യാപക യോഗ്യതാ പരീക്ഷാഫലത്തില്‍. സെക്കന്‍ഡറി അധ്യാപക യോഗ്യതാ പരീക്ഷയെഴുതിയ ഋഷികേശ് കുമാറിന്റെ റിസല്ടിലാണ് അനുപമയുടെ ചിത്രം കടന്നു കൂടിയത്. ഒരു വര്‍ഷം മുന്‍പു ഋഷികേശിനു പരീക്ഷാ ഹാള്‍ ടികെറ്റ് ലഭിച്ചപ്പോഴും ഫോടോ അനുപമയുടേതായിരുന്നു.
ഋഷികേശ് അന്നു തന്നെ പരാതിപ്പെട്ടെങ്കിലും പിഴവു തിരുത്താമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ വീണ്ടും അനുപമയുടെ ചിത്രം തന്നെ . പരീക്ഷാഫലത്തിലെ തമാശ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. വിവാദമായതോടെ സംഭവത്തെക്കുറിച്ചു വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം ബിഹാര്‍ ജൂനിയര്‍ എഞ്ചിനീയര്‍ പരീക്ഷാ ഫലത്തില്‍ ഒന്നാം റാങ്കിലും പേരു പിഴവുണ്ടായിരുന്നു. ബോളിവുഡ് താരം സണ്ണി ലിയോണിനായിരുന്നു അന്നു റാങ്ക് ഭാഗ്യം ലഭിച്ചത്.



