ദേശീയ പാതയില്‍ ഹരിപ്പാട് കരീലകുളങ്ങരയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 4 പേര്‍ മരിച്ചു. 2 പേര്‍ക്ക് പരിക്ക്.
കായംകുളം സ്വദേശികളായ ആയിഷ ഫാത്തിമ (25) ബിലാല്‍ (5), ഉണ്ണിക്കുട്ടന്‍ (20) റിയാസ് (27) എന്നിവരാണ് മരിച്ചത്. അജ്മി (23), അന്‍ഷാദ് (27) എന്നിവര്‍ക്ക് പരിക്കേറ്റു.
പുലര്‍ച്ചേ 3 മണിയോടെ ലോറിയും കാറുമായി കൂട്ടി ഇടിച്ചാണ് അപകടം.കാറില്‍ ഉണ്ടായിരുന്ന മൂന്നു പേര്‍ അപ്പോള്‍ തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലെത്തിച്ച ശേഷവും.
കാറില്‍ 6 പേര്‍ ഉണ്ടായിരുന്നു. ലോറിയില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കുണ്ട്. 2 പേരുടെ നില ഗുരുതരമാണ്.



