തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നിയുക്ത മന്ത്രി കെ. രാധാകൃഷ്ണന്. ദേവസ്വം വകുപ്പില്‍ കടകംപള്ളി സുരേന്ദ്രന്‍ ചെയ്തുവെച്ച ചില കാര്യങ്ങളുണ്ട്. അതിന്‍റെ തുടര്‍ച്ചയുണ്ടാകുമെന്ന് കെ. രാധാകൃഷ്ണന് പറഞ്ഞു.
ഒരു വകുപ്പും അപ്രധാനമെന്ന് കരുതുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് സര്‍ക്കാറിന്‍റെ ലക്ഷ്യം. അതിനുള്ള ചുമതലയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. കേരളം വളര്‍ന്നതിനനുസരിച്ച് പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ഉയര്‍ത്തിയെടുക്കുകയാണ് എല്ലാ സര്ക്കാറിേന്റയും ലക്ഷ്യം. അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് തന്നെയാണ് ഏല്‍പ്പിച്ചതെന്ന് കരുതുന്നതായും രാധാകൃഷ്ണന് പറഞ്ഞു.



