കോ​ഴി​ക്കോ​ട്: ജ​ൻ​ഡ​ർ നൂ​ട്ര​ൽ വി​ഷ​യ​ത്തി​ൽ മു​സ്‌​ലിം ലീ​ഗി​നെ പി​ന്തു​ണ​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. ക്ലാ​സി​ൽ കു​ട്ടി​ക​ളെ ഇ​ട​ക​ല​ർ​ത്തി ഇ​രു​ത്തി​യാ​ൽ ലിം​ഗ​സ​മ​ത്വ​മാ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ല​തി​രി​ഞ്ഞ പ​രി​ഷ്കാ​ര​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

‌ത​ല തി​രി​ഞ്ഞ പ​രി​ഷ്കാ​ര​മാ​ണ​ത്. ലീ​ഗ് പ​റ​ഞ്ഞ​തി​ൽ കാ​ര്യ​മു​ണ്ട്. ലീ​ഗ് മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ആ ​രീ​തി​യി​ൽ ഉ​ള്ള ഇ​രി​പ്പൊ​ന്നും ഇ​ഷ്ട​പ്പെ​ടി​ല്ല. സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ൾ കൂ​ടു​ത​ൽ പ​രി​ഷ്കാ​ര​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട​തി​ല്ലെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ‍​ഞ്ഞു. സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ആ​ദ്യം വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.