കൊച്ചി: എറണാകുളം തേവര പാലത്തിൽ അപകടത്തിൽ പെട്ട ടിപ്പർ ലോറി പൊക്കി എടുക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. പാലത്തിന്റെ കൈവരി തകർത്ത ലോറി മൂന്നു മണിക്കൂറായി പാലത്തിൽ തൂങ്ങിക്കിടക്കുകയാണ്. അമിത വേഗത്തിൽ വന്ന ടാങ്കർ ലോറി ഇടിച്ചാണ് ടിപ്പർ ലോറി അപകടത്തിൽ പെട്ടത് എന്നാണ് വർക്കല സ്വദേശിയായ ലോറി ഡ്രൈവർ സുനിൽ കുമാർ പറയുന്നത്.
ലോറി അപകടത്തിൽ പെട്ടപ്പോൾ ലോറിയിൽ നിന്നും ചാടിയ സുനിൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ബ്രഹ്മപുരം മാലിന്യ സം സ്കരണ കേന്ദ്രത്തിലേക്ക് പോയ കോർപ്പറേഷൻ മാലിന്യങ്ങൾ നീക്കുന്ന കരാർ ലോറിയാണ് അപകടത്തിൽ പെട്ടത്. വിൻസെന്റ് എന്ന വ്യ ക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനം.
ഒരുപാട് വാഹനങ്ങൾ പോകുന്ന പാലത്തിൽ പോലീസ് ഗതാഗതം നിയന്ത്രിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യം ഒരു ക്രെയ്ൻ എത്തിച്ചെങ്കിലും ലോറി എടുത്തു മാറ്റാൻ കഴിയാത്തത് ആയതിനാൽ അത് മടക്കി അയച്ചിരുന്നു. അടുത്ത ക്രെയ്ൻ ഇതുവരെ എത്തിയിട്ടില്ല.



