യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്ന ട്രംപ് ഓഗസ്റ്റിലെ ഫ്ളോറിഡ കണ്‍വന്‍ഷനില്‍ നോമിനേഷന് സ്വീകരിച്ച് പ്രസംഗിക്കും.നോര്‍ത്ത് കരോളൈനയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കണ്‍വന്‍ഷനാണ് ഫ്ളോറിഡയിലെ ജാക്സണ്വില്ലിലേക്ക് മാറ്റിയത്.
അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ക്ക് നോര്‍ത്ത് കരോളൈനയില്‍ ഡെമോക്രാറ്റിക് ഗവര്‍ണര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.പതിനയ്യായിരം പേരെ ഉള്‍ക്കൊള്ളാവുന്ന ജാക്സന്വില്ലിലെ സ്റ്റേഡിയമാണ് ട്രംപിന്റെ പ്രസംഗത്തിനായി ബുക്ക് ചെയ്തിട്ടുള്ളത്.
അതേസമയം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളി ജോ ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആരാകും വരികയെന്ന് ആകാംഷയിലാണ് അമേരിക്ക. വൈസ്പ്രസിഡന്റ് പദത്തിലേക്ക് പരിഗണിക്കുന്ന വനിതകളുടെ രണ്ടാം ഘട്ട പരിശോധന ഇതിനോടകം തുടങ്ങി.ലിസ്റ്റില്‍ പ്രധാനമായും ഒന്നിലധികം ആഫ്രിക്കന്‍ അമേരിക്കന്‍ വനിതകളെയാണ് ബൈഡന്റെ തിരയല്‍ കമ്മിറ്റി ഉള്‍പ്പെടുത്തിയിട്ടുള്ളത്.