കൊച്ചി: പൊതുനിരത്തിലെ അക്രമകാരികളായ നായകളെ മാറ്റി പാർപ്പിക്കണമെന്ന് ഹൈക്കോടതി. തെരുവുനായകളുടെ ആക്രമണത്തില്‍നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. നായശല്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ മറ്റെന്നാൾ കോടതിയെ അറിയിക്കണമെന്നും നിർദേശം നൽകി.
തെരുവുനായ്ക്കളെ അടിച്ചുകൊന്ന് ജനം നിയമം കൈയിലെടുക്കരുതെന്നും കോടതി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി സർക്കാർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം. പൊതു അവബോധത്തിനായി പോലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ തെരുവുനായ ആക്രമങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി ഉത്തരവ്.



