കിറ്റക്സ് ഗ്രൂപ്പ് തെലങ്കാനയില്‍ രണ്ടുവര്‍ഷത്തിനുള്ള 1000 കോടി രൂപയുടെ നിക്ഷേപം നടത്തും. സംസ്ഥാന വ്യവസായ മന്ത്രി കെ ടി രാമറാവുവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
‘കുട്ടികള്‍ക്കുള്ള തുണിത്തരങ്ങള്‍ നിര്‍മിക്കുന്ന ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കമ്പനിയായ കിറ്റക്സിനെ തെലങ്കാനയിലേക്ക് കൊണ്ടുവരുന്നതില്‍ അതിയായ സന്തോഷമുണ്ട്. പുതിയ ഫാക്ടറി ആരംഭിക്കാന്‍ വാറംഗലിലെ കാകതിയ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്ക് അവര്‍ തെരഞ്ഞെടുത്തു. വളരെ പെട്ടെന്ന് തന്നെ തീരുമാനമെടുത്ത കിറ്റക്സ് എംഡി സാബു എം ജേക്കബിന് നന്ദി പറയുന്നു’- കെ ടി രാമറാവു ട്വീറ്റ് ചെയ്തു.
തെലങ്കാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഹൈദരാബാദിലെത്തിയ കിറ്റക്സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബിനും സംഘത്തിനും വലിയ സ്വീകരണമാണ് ലഭിച്ചത്. സംഘം ശനിയാഴ്ച മടങ്ങും.



