തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നീട്ടിവെക്കേണ്ടി വന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിലേക്ക് പോകും. നിലവിലെ ഭരണ സമിതികളുടെ കാലാവധി നവംബര്‍ 12ന് അവസാനിക്കും. അന്നുതന്നെ അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിലേക്ക് പോകും. പുതിയ ഭരണസമിതികള്‍ എന്ന് ചുമതലയേല്ക്കുന്നുവോ അന്നുവരെ ഇൗ നില തുടരും. 2015ല്‍ സമാന സാഹചര്യം ഉണ്ടായിരുന്നു. ഭരണസമിതികള്‍ക്ക് കാലാവധി നീട്ടി നല്കാന് കഴിയില്ല, ഒാര്‍ഡിനന്‍സ് കൊണ്ടുവരാനുമാകില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ 12ന് മുമ്ബ് പൂര്‍ത്തിയാക്കാന്‍ എല്ലാ നടപടികളും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് സ്വീകരിച്ചുവരികയായിരുന്നു. 18ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. വോട്ടര്‍പട്ടിക നവീകരണം അന്തിമഘട്ടത്തിലാണ്. ഇക്കുറി വാര്‍ഡ് വിഭജനമില്ല. വാര്‍ഡ് വിഭജനത്തിന് തീരുമാനിക്കുകയും ഡീമിലിറ്റേഷന് കമീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. ഒാര്‍ഡിനന്‍സ് വഴി വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഗവര്‍ണര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന്, നിയമസഭയില്‍ ബില്‍ കൊണ്ടുവന്ന് പാസാക്കുകയായിരുന്നു. കോവിഡ് വ്യാപകമായതോടെ വാര്‍ഡ് പുനര്‍വിഭജനം തന്നെ ഉപേക്ഷിച്ചു. 2015 ലെ വോട്ടര്‍പട്ടിക അവലംബിക്കാന്‍ കമീഷന് തീരുമാനിച്ചെങ്കിലും അതിലും എതിര്‍പ്പ് വന്നു. കോടതിയില്‍ കേസും വന്നു. നിലവിലെ പട്ടിക അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ പുതുക്കല്‍.
മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കും റിേട്ടണിങ് ഒാഫിസര്‍മാരെ നിയമിച്ചു. ഇവര്‍ക്ക് പരിശീലനത്തിനായി മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനവും തുടങ്ങി. രണ്ടാം ഘട്ടം 15,16,17 തീയതികളില്‍ നടക്കും. സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ നാലുവരെ നടക്കും. അധ്യക്ഷന്മാരുടെ സംവരണവും ഉടന്‍ തീരുമാനിക്കും.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിലേക്ക് പോകാന്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യം ഉയര്‍ന്നത്. േകാവിഡ് പ്രോേട്ടാകോള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം കമീഷന് ലഭിച്ചിട്ടുണ്ട്. പ്രചാരണത്തില്‍ നിയന്ത്രണത്തിനു പുറമെ ശാരീരിക അകലം, മാസ്ക് എന്നിവ നിര്‍ബന്ധമാക്കും. വയോജനങ്ങള്‍ക്ക് പ്രത്യേക ക്യൂ പരിഗണിക്കും. പോളിങ് സമയം ഒരു മണിക്കൂര്‍ കൂടി കൂട്ടലും കോവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ടും പരിഗണിക്കും. ഇതിനായി നിയമത്തില്‍ ഭേദഗതി വരുത്തി ഒാര്‍ഡിനന്‍സ് ഇറക്കണം. കമീഷന് ഇത് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.



