യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ വംശീയ കൂട്ടക്കൊലകളിൽ ഒന്നായിരുന്നു തുൾസ കൂട്ടക്കൊല. എന്നാൽ തുൾസ കൂട്ടക്കൊലയെ അതിജീവിച്ചവർക്ക് ആക്രമണത്തിൻ്റെ നഷ്ടപരിഹാരത്തിനായുള്ള കേസ് കോടതി തള്ളി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഒക്‌ലഹോമ കോടതി ആണ് കേസ് തള്ളിയത്.
രക്ഷപ്പെട്ട മൂന്ന് പേർ 2020 ൽ ഫയൽ ചെയ്ത സ്യൂട്ട് ആണ് ഒക്‌ലഹോമ സുപ്രീം കോടതി ബുധനാഴ്ച തള്ളിയത്. 1921-ൽ ഒക്‌ലഹോമയിലെ ഗ്രീൻവുഡിന് സമീപമുള്ള തുൾസയിൽ വെള്ളക്കാർ ജനക്കൂട്ടത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ ഏകദേശം 300 കറുത്ത അമേരിക്കക്കാർ കൊല്ലപ്പെട്ടു. 110 വയസ്സുള്ള വയല ഫ്ലെച്ചർ, 109 ലെസ്സി ബെന്നിംഗ്ഫീൽഡ് റാൻഡിൽ, ഹ്യൂസ് വാൻ എല്ലിസ് എന്നിങ്ങനെ ആ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട 3 പേർ മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. എന്നാൽ മൂന്നാമനായ ഹ്യൂസ് വാൻ എല്ലിസ് കഴിഞ്ഞ വർഷം 102-ൽ അന്തരിച്ചു.
ഒരു നൂറ്റാണ്ട് മുമ്പ് നടത്തിയ അക്രമവും നശീകരണവും ഇന്നും പ്രതിധ്വനിക്കുന്നു എന്ന് വാദിച്ച് ഒക്ലഹോമയിലെ പൊതു ശല്യ നിയമത്തിന് കീഴിലാണ് വാദികൾ അവരുടെ കേസ് കൊണ്ടുവന്നത്. തുൾസ കൗണ്ടി ഷെരീഫ്, കൗണ്ടി കമ്മീഷണർമാർ, ഒക്‌ലഹോമ മിലിട്ടറി ഡിപ്പാർട്ട്‌മെൻ്റ് എന്നിവരെ കേസിൽ പ്രതികളാക്കി ആയിരുന്നു കേസ്.
ബുധനാഴ്ചത്തെ വിധിയിൽ, വാദികളുടെ പരാതികൾ അവർക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന് പറഞ്ഞ സംസ്ഥാന സുപ്രീം കോടതി തുൾസ ഉദ്യോഗസ്ഥർക്കൊപ്പം നിന്നു. “ പൊതു ശല്യ വാദവുമായി ബന്ധപ്പെട്ട്, വാദികളുടെ പരാതികൾ നിയമാനുസൃതമാണെങ്കിലും, അവ നമ്മുടെ സംസ്ഥാനത്തിൻ്റെ പൊതു ശല്യ നിയമത്തിൻ്റെ പരിധിയിൽ വരുന്നതല്ല,” എന്നാണ് കോടതി വ്യക്തമാക്കിയത്. “ഒരു ചരിത്ര സംഭവവുമായി ബന്ധിപ്പിക്കുന്നത് കൊണ്ട് ഒരു വ്യക്തിക്ക് നഷ്ടപരിഹാരം തേടുന്നതിന് അവകാശങ്ങൾ നൽകുന്നില്ല” എന്നും ജഡ്ജി നിഗമനത്തിൽ വ്യക്തമാക്കി.
അതേസമയം “കോടതിയുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും നോർത്ത് തുൾസ, ഗ്രീൻവുഡ് കമ്മ്യൂണിറ്റികളിൽ സിറ്റി തുടരുന്ന പ്രവർത്തനത്തിൻ്റെ പ്രാധാന്യം സ്ഥിരീകരിക്കുന്നു” എന്നും തുൾസ നഗരം പ്രസ്താവനയിൽ പറഞ്ഞു.