ന്യൂഡെല്‍ഹി: തീവ്രതയാര്‍ജിച്ച കോവിഡ് തലച്ചോറിനെ ബാധിക്കുമെന്ന് പഠനം. കോവിഡ് മൂര്‍ച്ഛിച്ചവരില്‍ ഹൃദയാഘാതം, വീക്കം, സൈക്കോസിസ്, ഡിമെന്‍ഷ്യ എന്നിവ ഉണ്ടാക്കുന്നു. ചിലരില്‍ പെരുമാറ്റവ്യതിയാനത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു. ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തല്‍.
അതേസമയം, ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 97 ലക്ഷം കടന്നു. ആകെ 97,68,228പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 4,93,094 ആയി. 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലേറെ പുതിയ രോഗബാധിതരും ഏഴായിരത്തിലേറെ മരണവും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ആകെ രോഗബാധിതര്‍ 25 ലക്ഷം കടന്നു.