തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. ഈ ​മാ​സം 16 വ​രെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. പ​ത്തു​മു​ത​ല്‍ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് മ​ത്സ്യ​ബ​ന്ധ​ന​വും അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്താം. എ​ന്നാ​ല്‍ കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ് അ​നു​സ​രി​ച്ചു മാ​ത്ര​മേ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​കാ​ന്‍ പാ​ടു​ള്ളുവെന്നും അധികൃതര്‍ അറിയിച്ചു.

ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ല്‍​കി​യി​ട്ടു​ള്ള അ​റി​യി​പ്പു​ക​ള്‍ കൃ​ത്യ​മാ​യും പാ​ലി​ക്ക​ണം. തീ​ര​ദേ​ശ സോ​ണു​ക​ളി​ല്‍ തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ഉ​ള്‍​ക്കൊ​ള്ളി​ച്ച്‌ ഷെ​ഡ്യൂ​ള്‍​ഡ് ബാ​ങ്കു​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാം. രാ​വി​ലെ ഒ​ന്‍​പ​തു​മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​വ​രെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ന അ​നു​മ​തി​യു​ണ്ട്. എന്നാല്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുകയും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം ചാല മാര്‍ക്കറ്റിലെ കടകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. പച്ചക്കറി, ധാന്യ മൊത്തവിതരണ സ്ഥാപനങ്ങള്‍ക്ക് രാവിലെ 11 മണിവരെ പ്രവര്‍ത്തിക്കാം. മറ്റുള്ള കടകള്‍ ഉച്ചയ്ക്ക് ഒന്നുമുതല്‍ രാത്രി ഏഴുവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. എല്ലാ കടകളും ഒരുമിച്ചു തുറക്കാന്‍ പാടില്ല. പകരം ഒന്നിടവിട്ട ദിവസങ്ങള്‍ നിശ്ചയിച്ച്‌ പ്രവര്‍ത്തിക്കണം. ഞായറാഴ്ച കടകളൊന്നും പ്രവര്‍ത്തിക്കാന്‍ പാടില്ല. ചരക്കു വാഹനങ്ങള്‍ ഒഴികെ മറ്റ് വാഹനങ്ങള്‍ക്ക് ചാല മാര്‍ക്കറ്റിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നുള്ള ജീവനക്കാരും കട ഉടമകളും മാര്‍ക്കറ്റില്‍ പ്രവേശിക്കരുത്.