തി​രു​വ​ന​ന്ത​പു​രം: തി​രു​വോ​ണ ദി​വ​സം ബി​വ​റേ​ജ​സ് ഔട്ട്‌ലെ​റ്റു​ക​ള്‍ അ​ട​ച്ചി​ട്ട് ബാ​റു​കാ​ര്‍​ക്ക് ചാ​ക​ര​യൊ​രു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നീ​ക്കം. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തി​ന് സ​മാ​ന​മാ​യി സ​ര്‍​ക്കാ​ര്‍ ഔ​ട്ട്‌ലെ​റ്റു​ക​ള്‍​ക്ക് തി​രു​വോ​ണ​ത്തി​ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ച്‌ ഉ​ത്ത​ര​വി​റ​ങ്ങി.

അ​തേ​സ​മ​യം ബാ​റു​ക​ളി​ലെ മ​ദ്യ​കൗ​ണ്ട​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്ക​ണോ എ​ന്ന കാ​ര്യം എ​ക്സൈ​സ് വ​കു​പ്പ് ആ​ലോ​ചി​ക്കു​ക​യാ​ണ്. ഓ​ണ​ത്തി​ന് കൗ​ണ്ട​റു​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന സ​മ്മ​ര്‍​ദ്ദം ബാ​റു​ട​മ​ക​ള്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്.

വ​ലി​യ വി​ല്പ​ന ന​ട​ക്കു​ന്ന തി​രു​വോ​ണ ദി​വ​സം സ​ര്‍​ക്കാ​ര്‍ ഔ​ട്ട്‌ലെ​റ്റു​ക​ള്‍ അ​ട​ച്ചി​ടു​ന്ന​ത് ബാ​റു​കാ​ര്‍​ക്ക് കൊ​ള്ള​ലാ​ഭ​മു​ണ്ടാ​ക്കാ​നാ​ണെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. ഔ​ട്ട്‌ലെ​റ്റ് ജീ​വ​ന​ക്കാ​രു​ടെ ദീ​ര്‍​ഘ​നാ​ളാ​യു​ള്ള ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് തി​രു​വോ​ണ ദി​വ​സം അ​വ​ധി ന​ല്‍​കു​ന്ന​തെ​ന്നാ​ണ് എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ക​ഴി​ഞ്ഞ വ​ര്‍​ഷ​വും സ​മാ​ന​രീ​തി​യാ​ണ് സ​ര്‍​ക്കാ​ര്‍ പി​ന്തു​ട​ര്‍​ന്ന​ത്. തി​രു​വോ​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ഔ​ട്ട് ലെ​റ്റു​ക​ള്‍​ക്ക് അ​വ​ധി ന​ല്‍​കി ബാ​റു​ക​ള്‍ തു​റ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

ബെ​വ്ക്യൂ ആ​പ്പ് വ​ഴി മ​ദ്യ​വി​ല്പ​ന തു​ട​ങ്ങി​യ ശേ​ഷം ബാ​റു​ക​ള്‍​ക്കാ​ണ് കൂ​ടു​ത​ല്‍ ക​ച്ച​വ​ടം ല​ഭി​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണം നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ ന​ട​പ​ടി​യും വി​വാ​ദ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ഓ​ണ​ദി​വ​സം ബാ​റു​ക​ളി​ലെ കൗ​ണ്ട​റു​ക​ള്‍ മാ​ത്രം പ്ര​വ​ര്‍​ത്തി​ക്കു​മോ എ​ന്ന​കാ​ര്യം വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​റി​യാം.