തിരുവനന്തപുരത്ത് എ.ജി ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥരെ വെട്ടിപ്പരുക്കേൽപ്പിച്ചതായി പരാതി. സീനിയർ അക്കൗണ്ടന്റ് രവി യാദവ്, ഡാറ്റ എൻട്രി ഓഫിസർ ജസ്വന്ത് എന്നിവർക്കാണ് പരുക്കേറ്റത്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കുടുംബത്തോടൊപ്പം നടക്കാനിറങ്ങിയപ്പോളാണ് ഇരുവർക്കും നേരെ ആക്രമണം നടന്നത്. സ്ത്രീകളെ കടന്നുപിടിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായതെന്ന് പരാതിയിൽ പറയുന്നു. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചതെന്നും ഇവർ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



