തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്‌ന സുരേഷിനെതിരെ യുഎപിഎ നിലനിൽക്കുമെന്ന വാദത്തിൽ ഉറച്ച് എൻഐഎ. സാമ്പത്തിക സുരക്ഷ അപകടത്തിലാക്കുന്ന കള്ളക്കടത്ത് തീവ്രവാദ പ്രവർത്തനമായി കണക്കാക്കാമെന്ന് എൻഐഎ പറയുന്നു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അന്വേഷണ സംഘം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.