തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ ചികില്‍സയിലിരിക്കെ യുവാവ് തൂങ്ങിമരിച്ചു. ഇന്നലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും അനുവാദമില്ലാതെ വീട്ടിലേക്ക് പോവുകയും പോലീസും നാട്ടുകാരും ഇടപെട്ട് തിരികെ എത്തിക്കുകയും ചെയ്ത നെടുമങ്ങാട് ആനാട് സ്വദേശിയായ യുവാനാണ് ജീവനൊടുക്കിയത്.

കോവിഡ് രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ 29 മുതല്‍ ചികില്‍സയിലിരുന്ന ഇയാള്‍ രോഗ മുക്തനായി മുക്തനായി ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് ആശുപത്രിയില്‍ നിന്നും രക്ഷപ്പെടുന്നതും ഇപ്പോള്‍ ജീവനൊടുക്കുന്നത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ഇയാള്‍ ആത്മഹത്യത്ത് ശ്രമിച്ചതായി കണ്ടെത്തിയത്. പിന്നാലെ സുരക്ഷാ ജീവനക്കാര്‍ ഇയാളെ രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച്‌ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആനാട് സ്വദേശിയായ യുവാവിന്റെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. അപസ്മാര രോഗമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഇയാള്‍ ചികിത്സയിലായിരുന്നു. ഇന്നെലെ ആശുപത്രിയില്‍ നിന്നും കടന്ന ഇയാളെ കഴിഞ്ഞ ദിവസം തിരികെയെത്തിച്ച ശേഷം കൗണ്‍സലിംഗ് ഉള്‍പ്പെടെ നല്‍കിയിരുന്നു. ഇന്ന് രാവിലെ ഡിസ്ചാര്‍ജ് നടപടികളും ആരംഭിച്ചിരുന്നു. ഇതിന് മുമ്ബായി ആഹാരവും നല്‍കി. വീട്ടില്‍ പോയ ശേഷം കഴിക്കാനുള്ള മരുന്നുകള്‍ കുറിച്ചു നല്‍കാനായി നേഴ്സ് മുറിയിലെത്തിയപ്പോഴാണ് ഇയാള്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്.

ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം തമിഴ്‌നാട്ടില്‍ മദ്യം വാങ്ങാന്‍ പോയതിനിടെയാണ് ഇയാള്‍ക്ക് കോവിഡ് ബാധിച്ചത്. ച്ചിരുന്നു. കൂട്ടുകാരോടൊത്ത് മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇയാളെ കഴിഞ്ഞ മാസം 28-ന് രാത്രിയിലാണ് ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയത്.