വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് റെയിൽവേ പ്രഖ്യാപിച്ചു. 11 സംസ്ഥാനങ്ങളിലായി ഒൻപത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു.
ഒൻപത് ട്രെയിനുകളിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്നത് രാജ്യത്തിന്റെ തെക്കൻ ഭാഗത്തുള്ള രണ്ട് ട്രെയിനുകളാണ്. തിരുനെൽവേലിക്കും ചെന്നൈയ്ക്കും ഇടയിൽ ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ 630 കിലോമീറ്ററും, ഹൈദരാബാദിനും ബെംഗളൂരുവിനുമിടയിൽ 600 കിലോമീറ്ററിലധികം സഞ്ചരിക്കും.
അതേസമയം ഹൈദരാബാദ്-ബെംഗളൂരു വന്ദേ ഭാരത് ട്രെയിനിന്റെ എക്സിക്യൂട്ടീവ് ചെയർകാറിന്റെ നിരക്ക് 2,900 രൂപയും, തിരുനെൽവേലിക്കും ചെന്നൈയ്ക്കുമിടയിൽ എക്സിക്യൂട്ടീവ് ചെയർ കാറിന്റെ ടിക്കറ്റ് നിരക്ക് 3,005 രൂപയുമാണ്.
യാത്രാനിരക്കുകൾ ഇതാ:
ഉദയ്പൂർ മുതൽ ജയ്പൂർ വരെ – 249 കിലോമീറ്റർ: 1330 രൂപ ചെയർ കാർ, 2,350 രൂപ എക്സിക്യൂട്ടീവ് ചെയർ കാർ.
ഹൈദരാബാദ്-ബെംഗളൂരു – 610 കിലോമീറ്റർ: 1,600 രൂപ ചെയർ കാർ; 2,915 രൂപ എക്സിക്യൂട്ടീവ് ചെയർ കാർ.
തിരുനെൽവേലി-ചെന്നൈ – 628 കിലോമീറ്റർ: 1,665 രൂപ ചെയർ കാർ; 3,005 രൂപ എക്സിക്യൂട്ടീവ് ചെയർ കാർ.
കാസർകോട്-തിരുവനന്തപുരം – 567 കിലോമീറ്റർ: ചെയർകാറിന് 1,555 രൂപ; എക്സിക്യൂട്ടീവ് ചെയർ കാറിന് 2,835 രൂപ.
ജാംനഗർ-അഹമ്മദാബാദ് – 332 കിലോമീറ്റർ: ചെയർകാറിന്റെ വില 955 രൂപ; എക്സിക്യൂട്ടീവ് ചെയർ കാറിന്റെ വില 1,790 രൂപയാണ്.
വിജയവാഡ-ചെന്നൈ – 441 കിലോമീറ്റർ: ചെയർകാറിന്റെ വില 1,420 രൂപ; എക്സിക്യൂട്ടീവ് ചെയർ കാറിന്റെ വില 2,630 രൂപയാണ്.
പട്ന-ഹൗറ – 532 കിലോമീറ്റർ: ചെയർകാറിന്റെ വില 1,505 രൂപ; 2,725 രൂപ എക്സിക്യൂട്ടീവ് ചെയർ കാർ.
റൂർക്കേല-പുരി – 525 കിലോമീറ്റർ: ചെയർ കാറിന് 1,410 രൂപ; 2,595 രൂപ എക്സിക്യൂട്ടീവ് ചെയർ കാർ.
റാഞ്ചി-ഹൗറ – 438 കിലോമീറ്റർ: 1,155 രൂപ ചെയർ കാർ; 2,200 രൂപ എക്സിക്യൂട്ടീവ് ചെയർ കാർ. കാണിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.



